قَالُوا إِنْ يَسْرِقْ فَقَدْ سَرَقَ أَخٌ لَهُ مِنْ قَبْلُ ۚ فَأَسَرَّهَا يُوسُفُ فِي نَفْسِهِ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنْتُمْ شَرٌّ مَكَانًا ۖ وَاللَّهُ أَعْلَمُ بِمَا تَصِفُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്‍റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്‍റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
കാരകുന്ന് & എളയാവൂര്
സഹോദരന്മാര്‍ പറഞ്ഞു: "അവന്‍ കട്ടുവെങ്കില്‍ അവന്റെ സഹോദരനും മുമ്പ് കട്ടിട്ടുണ്ട്.” യൂസുഫ് ഇതൊക്കെ തന്റെ മനസ്സിലൊളിപ്പിച്ചുവെച്ചു. യാഥാര്‍ഥ്യം അവരോട് വെളിപ്പെടുത്തിയില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: "നിങ്ങളുടെ നിലപാട് നന്നെ മോശംതന്നെ. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയാവുന്നവനാണ് അല്ലാഹു.”