أَوَلَمْ يَرَوْا إِلَىٰ مَا خَلَقَ اللَّهُ مِنْ شَيْءٍ يَتَفَيَّأُ ظِلَالُهُ عَنِ الْيَمِينِ وَالشَّمَائِلِ سُجَّدًا لِلَّهِ وَهُمْ دَاخِرُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയും നേര്‍ക്ക് അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന് സുജൂദ് ചെയ്ത്കൊണ്ടും അതിന്‍റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ് കൊണ്ടിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
പടച്ചവന്‍ പടച്ച പദാര്‍ഥങ്ങളുടെ നിഴലുകള്‍ പോലും ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചെരിഞ്ഞും ഏറെ വിനീതമായി അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുന്നത് ഇവര്‍ കാണുന്നില്ലേ?
: