تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۚ وَإِنَّكَ لَمِنَ الْمُرْسَلِينَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. സത്യപ്രകാരം നിനക്ക് നാം അവ ഓതികേള്‍പിച്ച് തരുന്നു. തീര്‍ച്ചയായും നീ (നമ്മുടെ ദൌത്യവുമായി) നിയോഗിക്കപ്പെട്ടവരില്‍ ഒരാളാകുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമിതു വേണ്ടതുപോലെ നിനക്ക് ഓതിക്കേള്‍പ്പിച്ചുതരികയാണ്. തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ പെട്ടവന്‍ തന്നെ.