فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِنَ الصَّالِحِينَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍.
കാരകുന്ന് & എളയാവൂര്
അങ്ങനെ അദ്ദേഹം “മിഹ്റാബില്‍" പ്രാര്‍ഥിച്ചുകൊണ്ടു നില്‍ക്കെ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: "നിശ്ചയമായും അല്ലാഹു നിന്നെ യഹ്യാ യെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവില്‍നിന്നുള്ള വചന ത്തെ സത്യപ്പെടുത്തുന്നവനായാണ് അവന്‍ വരിക. അവന്‍ നേതാവും ആത്മസംയമനം പാലിക്കുന്നവനും സദ്വൃത്തരില്‍പ്പെട്ട പ്രവാചകനുമായിരിക്കും."