يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِنْ رَبِّكُمْ فَآمِنُوا خَيْرًا لَكُمْ ۚ وَإِنْ تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്‌. (എന്ന് നിങ്ങള്‍ ഓര്‍ത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
: