إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنْفُسِهِمْ قَالُوا فِيمَ كُنْتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا
അബ്ദുല് ഹമീദ് & പറപ്പൂര്
അവിശ്വാസികളുടെ ഇടയില് തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള് മലക്കുകള് അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര് പറയും: ഞങ്ങള് നാട്ടില് അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര് (മലക്കുകള്) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്ക്ക് സ്വദേശം വിട്ട് അതില് എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല് അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
കാരകുന്ന് & എളയാവൂര്
സ്വന്തത്തോട് അതിക്രമം പ്രവര്ത്തിച്ചവരെ മരിപ്പിക്കുമ്പോള് മലക്കുകള് അവരോട് ചോദിക്കും: "നിങ്ങള് ഏതവസ്ഥയിലാണുണ്ടായിരുന്നത്?” അവര് പറയും: "ഭൂമിയില് ഞങ്ങള് അടിച്ചമര്ത്തപ്പെട്ടവരായിരുന്നു.” മലക്കുകള് ചോദിക്കും: "അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?” അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!