وَجَاءَ السَّحَرَةُ فِرْعَوْنَ قَالُوا إِنَّ لَنَا لَأَجْرًا إِنْ كُنَّا نَحْنُ الْغَالِبِينَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ?
കാരകുന്ന് & എളയാവൂര്
ജാലവിദ്യക്കാര്‍ ഫറവോന്റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: " ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് മികച്ച പ്രതിഫലമുണ്ടാകുമെന്ന് ഉറപ്പാണല്ലോ.”