وَقَالَتْ أُولَاهُمْ لِأُخْرَاهُمْ فَمَا كَانَ لَكُمْ عَلَيْنَا مِنْ فَضْلٍ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْسِبُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
കാരകുന്ന് & എളയാവൂര്
അവരിലെ മുന്‍ഗാമികള്‍ തങ്ങളുടെ പിന്‍ഗാമികളോടു പറയും: "അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. അതിനാല്‍ നിങ്ങള്‍ ശേഖരിച്ചുവെച്ചിരുന്നതിന്റെ ഫലമായുള്ള ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.”