كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِنْ قَبْلِهِمْ ۚ كَفَرُوا بِآيَاتِ اللَّهِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ إِنَّ اللَّهَ قَوِيٌّ شَدِيدُ الْعِقَابِ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
കാരകുന്ന് & എളയാവൂര്
ഇത് ഫറവോന്സംകഘത്തിനും അവരുടെ മുമ്പുള്ളവര്ക്കും സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു അവരെ പിടികൂടി. തീര്ച്ചഅയായും അല്ലാഹു സര്വോശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.