وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُمْ مَا يَتَّقُونَ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
കാരകുന്ന് & എളയാവൂര്
ഒരു ജനതയെ നേര്വയഴിയിലാക്കിയശേഷം അവര്‍ സൂക്ഷിക്കേണ്ടത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതുവരെ അല്ലാഹു അവരെ പിഴച്ചവരായി കണക്കാക്കുകയില്ല. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.