لَوْ خَرَجُوا فِيكُمْ مَا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കംപായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്.
കാരകുന്ന് & എളയാവൂര്
അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്ക്കനവര്‍ കൂടുതല്‍ വിപത്തുകള്‍ വരുത്തിവെക്കുമായിരുന്നു. നിങ്ങള്ക്ക്വ നാശം വരുത്താനായി അവര്‍ നിങ്ങള്ക്കിങടയില്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്ക്ക് ചെവികൊടുക്കുന്നവരുമുണ്ടല്ലോ. അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.