لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ ۚ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്.
കാരകുന്ന് & എളയാവൂര്
ഇനി നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. തീര്ച്ചിയായും നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തിന് നാം മാപ്പ് നല്കിതയാലും മറ്റൊരു വിഭാഗത്തെ ശിക്ഷിക്കുക തന്നെ ചെയ്യും. കാരണം അവര്‍ കൊടുംകുറ്റവാളികളാണ്.