فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്.
കാരകുന്ന് & എളയാവൂര്
അതേ തുടര്ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്.