الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنْزَلَ اللَّهُ عَلَىٰ رَسُولِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അഅ്‌റാബികള്‍ (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്‍റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ഗ്രാമീണ അറബികള്‍ കടുത്ത സത്യനിഷേധവും കാപട്യവുമുള്ളവരത്രേ. ‎അല്ലാഹു തന്റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ ‎അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്ക്കായണ്. അല്ലാഹു ‎എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. ‎
: